ബൈരക്കുപ്പയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ വയോധികന് ദാരുണാന്ത്യം
ബൈരക്കുപ്പ : ബൈരക്കുപ്പ ഹൊസള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. മാനന്തവാടി തവിഞ്ഞാൽ കാട്ടിമൂല പുളിക്കൽ തോമസ് (72)ആണ് മരിച്ചത്. ഭാര്യ ജെസി, മകൻ ജിജോ, മരുമകൾ സാഫി, സാഫിയുടെ അമ്മ ഐറിഷ് എന്നിവർക്കാണ് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുടുംബസമേതം ബംഗളൂരിൽ നിന്ന് നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
