May 6, 2026

കമ്പമലയിലെ മാവോയിസ്റ്റ് സാന്നിധ്യം ; ഹെലികോപ്റ്റര്‍ നിരീക്ഷണം ആരംഭിച്ചു 

Share

 

മാനന്തവാടി : തലപ്പുഴ കമ്പമലയില്‍ നിരന്തര മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ നിരീക്ഷണവുമായി പോലീസ്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്.

 

കമ്പമല, തലപ്പുഴ, മക്കിമല, ആറളം, പേരിയ, തിരുനെല്ലി, പഞ്ചാരക്കൊല്ലി തുടങ്ങിയ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുന്നത്. ഇടതൂര്‍ന്ന വനം മേഖലയായതിനാല്‍ തന്നെ തിരച്ചില്‍ നടത്തുന്നതിന് പ്രതികൂല സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

 

കമ്പമല കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി പോലീസും, തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായി വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ചും മറ്റും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ തിരച്ചില്‍ ആരംഭിച്ചിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.