മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു
മാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. പിലാക്കാവ് ചെറുകാട്ടിൽ മോഹനന്റെയും ഉഷയുടെയും മകനായ രതീഷ് (37) ആണ് മരിച്ചത്.
കണ്ണൂർ പാഠക്കടവിൽ വെച്ചായിരുന്നു അപകടം. ആശാരി പണിയുമായി ബന്ധപ്പെട്ടാണ് രതീഷ് കണ്ണൂരിൽ പോയത്. റെയിഞ്ച് കുറവായതിനാൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനായി കെട്ടിടത്തിന്റെ മുകൾ നിലയിൽ കയറിയപ്പോൾ താഴെ വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
രതീഷ് അവിവാഹിതനാണ്. റിനീഷ്, അനീഷ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തലശ്ശേരി സർക്കാർ ആശുപത്രിയിൽ.
