കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു; ഒരു മണിക്കൂറിനെ ആക്രമണമുണ്ടായത് രണ്ടു സ്‌ത്രീകൾക്ക് നേരെ
1 min readകൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു; ഒരു മണിക്കൂറിനെ ആക്രമണമുണ്ടായത് രണ്ടു സ്‌ത്രീകൾക്ക് നേരെ
കൽപ്പറ്റ : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൂട്ടിരിപ്പിനെത്തിയ കമ്പളക്കാട് പറളിക്കുന്ന് സ്വദേശിനി കുണ്ടിൽതൊടി ഷീല ( 51 ) യെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ക്ലീനിംഗ് സയത്ത് പുറത്തിറങ്ങിയ ഷീലയ്ക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഇവർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി.
രാവിലെ 8.30 ഓടെ മാനന്തവാടി ചെറുകര സ്വദേശിനി ശാരദ (54) യെയും ഈ നായ ആക്രമിച്ചിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ ആശുപത്രിയുടെ പുറകുവശത്തെത്തിയ ശാരദയുടെ ദേഹത്തേക്ക് തെരുവുനായ പാഞ്ഞുകയറിയതായി ശാരദ പറഞ്ഞു. ബഹളം വെച്ച് ആളുകൾ ഓടിക്കൂടിയതിനാൽ ഭാഗ്യം കൊണ്ട് ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് ശരീരത്തിൽ ചെറിയ മാന്തലേറ്റു.
ആശുപത്രിയിൽ എത്തിയ പലരെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചതായി പരാതികൾ ഉണ്ട്. ആശുപത്രി പരിസരത്തെ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.