നാളെ സ്വകാര്യ ബസ് പണി മുടക്കും മറ്റന്നാൾ ദേശീയ പണിമുടക്കും
കല്‍പ്പറ്റ : സംസ്ഥാനത്ത് നാളെ ( ചൊവ്വ ) സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിക്കുകയും മറ്റന്നാൾ ദേശീയ പണിമുടക്കും. രണ്ടുദിവസം സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബസ് ഉടമകളുടെ സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്. ജൂലൈ ഒന്‍പതു നേരത്തെ പ്രാപിച്ചതാണു ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഒന്നിച്ചാണ് അഖിലേന്ത്യ പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
