കർഷകർക്ക് പരിശീലനം 21 ന്
കർഷകർക്ക് പരിശീലനം 21 ന്
അമ്പലവയൽ: കാർഷികോത്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ എന്നവിഷയത്തിൽ 21-ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ പരിശീലനം നൽകും.
എൻ.എം.ഡി.സി. കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ചാണ് പരിശീലനം. വയനാടൻ കാർഷികവിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണി കണ്ടെത്തുന്നതിനുള്ള സാധ്യതകളും പ്രായോഗിക പരിജ്ഞാനവും ചർച്ചചെയ്യും.
താത്പര്യമുള്ള സഹകരണസംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, കർഷകക്കൂട്ടായ്മകൾ, സ്വയംസഹായ സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, ചെറുകിട കൃഷിക്കാർ, സംരംഭകർ എന്നിവർക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യണം. ഫോൺ: 7306118230, 944656272. ഇമെയിൽ nmdckpta@gmail.com.