ഡേറ്റയും കോളും ഇനി പൊള്ളും; മൊബൈൽ താരീഫുകൾ കുത്തനെ കൂട്ടി എയർടെൽ, വി.ഐ , 25% വരെ വർധന
ഡേറ്റയും കോളും ഇനി പൊള്ളും; മൊബൈൽ താരീഫുകൾ കുത്തനെ കൂട്ടി എയർടെൽ, വി.ഐ , 25% വരെ വർധന
എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.
ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനി അറിയിച്ചു.
എയര്‍ ടെല്‍
നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വോയ്‌സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാകും. നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന് ഇനി 99 രൂപ നല്‍കേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ് ലോക്കല്‍ എസ്.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ് പ്ലാനിന് നല്‍കുക.
2399 രൂപയുടെ ഏറ്റവും ഉയര്‍ന്ന പ്ലാനിന് ഇനി 2899 രൂപ നല്‍കേണ്ടിവരും. ഡേറ്റ ടോപ് അപ് പ്ലാനിന്‍റെയും നിരക്കുകള്‍ വര്‍ധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയര്‍ന്ന വര്‍ധന. ഇതോടെ 48 രൂപയുടെ പ്ലാന്‍ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന് നവംബര്‍ 25 മുതല്‍ 418 രൂപയും നല്‍കേണ്ടിവരും.