കണിയാമ്പറ്റയിലും തെരുവായയുടെ ആക്രമണം; വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു: പരിക്കേറ്റത് ചീക്കല്ലൂർ, കെ.എസ്.ഇ.ബിക്കുന്ന് സ്വദേശികൾക്ക്
1 min readകണിയാമ്പറ്റയിലും തെരുവായയുടെ ആക്രമണം; വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു: പരിക്കേറ്റത് ചീക്കല്ലൂർ, കെ.എസ്.ഇ.ബിക്കുന്ന് സ്വദേശികൾക്ക്
കണിയാമ്പറ്റയിൽ തെരുവായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു ആക്രമണം. ചീക്കല്ലൂർ സ്വദേശിനി ദിവ്യ (40) യ്ക്കും കെ.എസ്.ഇ.ബിക്കുന്നിലെ തട്ടത്തു പറമ്പിൽ റെജിയുടെ മകൻ ആന്റോൺ (മൂന്നാം ക്ലാസ്സ് വിദ്യാർഥി ) നുമാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കമ്പളക്കാട് പോലീസ് സ്റ്റേഷന് സമീപം ബസ്സിറങ്ങി ഹോമിയോ ആശുപത്രിയിലേക്ക് നടന്നു പോവുന്നതിനിടെ ദിവ്യയെ പുറകിലെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. തുടർന്ന് നായ കെ.എസ്.ബിക്കുന്നിലെത്തി വീട്ടുമുറ്റത്ത് സൈക്കിളിൽ കളിച്ചു കൊണ്ടിരുന്ന ആന്റോണിനെയും ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതിനാലാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ടു പേർക്കും കാലിന് പരിക്കേറ്റു. ഇരുവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.