ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 560 രൂപ കുറഞ്ഞ് 36,040 ആയി
1 min readഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 560 രൂപ കുറഞ്ഞ് 36,040 ആയി
ഓഹരി വിപണിയിലെ കനത്ത് ഇടിവിനെത്തുടർന്ന് സ്വർണ വിലയും മൂക്കുകുത്തി താഴോട്ട്. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് സംസ്ഥാനത്തെ സ്വർണ വില കുത്തനെ ഇടിഞ്ഞത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ചൊവാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഗ്രാമിന് 4,575 രൂപയിലും പവന് 36,600 രൂപയിലും ആണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ നവംബർ 16 ന് ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയിലുമാണ് വ്യാപാരം നടന്നത്. അതിനെ അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാമിന് 110 രൂപയും 880 രൂപയും കുത്തനെ കുറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് 1,809.40 ഡോളറിലെത്തി.