October 11, 2024

കോവിഡ്‌ തരംഗം മാറിയെങ്കിലും യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവാതെ കര്‍ണ്ണാടക ; ബാവലി ചെക്ക്‌ പോസ്‌റ്റിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു

Share

കോവിഡ്‌ തരംഗം മാറിയെങ്കിലും യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവാതെ കര്‍ണ്ണാടക ; ബാവലി ചെക്ക്‌ പോസ്‌റ്റിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു

മാനന്തവാടി: ജില്ലയില്‍ കോവിഡ്‌ തരംഗം മാറിയെങ്കിലും യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവാതെ കര്‍ണ്ണാടക ചെക്ക്‌ പോസ്‌റ്റധികൃതര്‍. രണ്ട്‌ വാക്‌സിനേഷനുള്‍പ്പെടെ ചെയ്‌തവര്‍ക്ക്‌ പോലും ഇപ്പഴും ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നിര്‍ബ്ബന്ധമാണ്‌.

ബസ്‌ സര്‍വ്വീസാരംഭച്ചെങ്കലും പരിശോധനാഫലം കൈയ്യിലുള്ളവരെ മാത്രമെ ബസ്സില്‍ യാത്രക്കനുവദിക്കുകയുള്ളു. എന്നാല്‍ കൃത്യ സമയത്ത്‌ പരിശോധനക്കായി ചെക്ക്‌ പോസ്‌റ്റുകളിൽ ഉദ്യോഗസ്ഥരെത്താത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലി ചെക്ക്‌ പോസ്‌റ്റില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന വൈകുന്നത്‌ യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്‌. കര്‍ണ്ണാടക ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധനക്കെത്താന്‍ വൈകുന്നതാണ്‌ പ്രതിസന്ധിക്കിടയാക്കുന്നത്‌.

പുലര്‍ച്ചെ മുതല്‍ ചെക്ക്‌ പോസ്‌റ്റിലെത്തുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം കാത്ത്‌ നില്‍ക്കേണ്ടി വരുന്നതിനാല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്‌ പലപ്പോഴും കാണാന്‍ കഴിയുന്നത്‌. രാവിലെ പച്ചക്കറിയും മറ്റും എടുക്കാന്‍ പോകുന്നവര്‍ക്ക്‌ വൈകീട്ട്‌ 6 മണിക്ക്‌ യാത്രാ നിരോധനത്തിന്‌ മുമ്പേ തിരിച്ചെത്താന്‍ പോലും പറ്റാത്ത ദുരവസ്ഥയാണുള്ളത്‌.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.