ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിക്ക് കുത്തേറ്റു
1 min readലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിക്ക് കുത്തേറ്റു.
വൈത്തിരി: ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു. പുല്പള്ളി സ്വദേശിനിയായ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർഥിനിയെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.