November 11, 2026

സ്വർണവിലയിൽ ഇന്നും ഇടിവ് : രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപയോളം

Share

 

ഇന്നലെ രണ്ടുതവണ ഇടിഞ്ഞ സ്വർണവില ഇന്നും കുറഞ്ഞു. വെള്ളിവിലയും ഇടിഞ്ഞതോടെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണനം നടക്കുന്നത്.

 

പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് സ്വർണത്തിന് ഇന്ന് കുറഞ്ഞത്. പവന് 1,04,120 ഉം ഗ്രാമിന് 13,015ഉം രൂപയാണ് വില. വെള്ളിവില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 200 രൂപയാണ് വില.

 

ചൊവ്വാഴ്ച രണ്ടു തവണയായി സ്വർണം പവന് 1400 രൂപ കുറഞ്ഞിരുന്നു. രാവിലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞ് യഥാക്രമം 1,05,680 രൂപയിലും 13210 രൂപയിലും വൈകീട്ട് പവന് 1040 രൂപയും ഗ്രാമിന് 130 രൂപയും കുറഞ്ഞ് യഥാക്രമം 1,04,640 രൂപയിലും 13,080 രൂപയിലുമാണ് വ്യാപാരം നടന്നത്.വൻ ഇടിവിന് ശേഷം തുടർച്ചയായി മൂന്നു ദിവസം സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 95 രൂപ വർധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. പവന് 760 രൂപ ഉയർന്ന് 1,06,040 ആയിരുന്നു. ഗ്രാമിന് 13,255 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ശനിയാഴ്ച ഗ്രാമിന് 13,160 രൂപയും പവന് 1,05,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച പവന് 1,05,200 രൂപയും ഗ്രാമിന് 13150 രൂപയുമായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.