വിദ്യാർഥികൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം
കൽപ്പറ്റ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026–27 അധ്യയന വർഷം സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത കോളേജുകളിൽ
ഒന്നാം വർഷ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ജെ ഇ ഇ, ഗേറ്റ് , നാറ്റ മുഖേന പ്രവേശനം ലഭിക്കുന്ന കോഴ്സുകള്‍ക്കും ക്യാറ്റ് , മാറ്റ് , കെ എം എ ടി പ്രവേശന പരീക്ഷകൾ വഴി എം.ബി.എയ്ക്ക് പ്രവേശനം നേടിയവർക്കും തിരുവനന്തപുരം എൽ.ബി.എസ് സെന്റർ നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷ വഴി എം.സി.എയ്ക്ക് പ്രവേശനം നേടിയവർക്കും അർഹതയുണ്ട്.
കൂടാതെ, നീറ്റ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയിൽനിന്ന് കേരള സർക്കാർ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം സർക്കാർ അംഗീകൃത കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ക്ഷേമനിധി ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2384355.
