November 28, 2026

പ്രതികൂല കാലാവസ്ഥ : വയനാട് ഫ്ലവര്‍ഷോ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

Share

 

കല്‍പ്പറ്റ : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കല്‍പറ്റ ബൈപ്പാസില്‍ നടക്കുന്ന വയനാട് പുഷ്‌പോത്സവം ആരംഭിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വയനാട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈപാസിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ ഫ്‌ലവര്‍ ഷോ കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതലും മറ്റുദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതലും പുഷ്‌പോത്സവ നഗരയില്‍ പ്രവേശനം അനുവദിക്കും. ദിവസവും രാത്രി 11 വരെയാണ് പ്രവര്‍ത്തനം. മുതിര്‍ന്നവര്‍ക്ക് 80 ഉം കുട്ടികള്‍ക്ക് 40 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.

 

കോഴിക്കോട് ജെകെ അമ്യൂസ്‌മെന്റിന്റെ സഹകരണത്തോടെയാണ് ഫ്‌ളവര്‍ ഷോ നടത്തിപ്പ്. വിശാലമായ ഉദ്യാനം, ആമസോണ്‍ ഫോറസ്റ്റ്, ഗോസ്റ്റ് ഹൗസ്, സെല്‍ഫി പോയിന്റുകള്‍, അമ്യൂസ്‌മെന്റ് റൈഡുകള്‍, കലാവിനോദ് പരിപാടികള്‍ എന്നിവ പുഷ്‌പോത്സവ നഗരിയില്‍ ഉണ്ടാകും. പുഷ്പരാജാപൂഷ്പറാണി, ചിത്രരചന, പാചക, കരോക്കെ, ഡാന്‍സ്, മെഹന്തി, റീല്‍സ് മത്സരങ്ങള്‍ വിവിധ ദിവസങ്ങളില്‍ നടത്തും. ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബിസിനസ് സ്റ്റാളുകള്‍, നഴ്‌സറി സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ നഗരിയില്‍ ഉണ്ടാകും. കര്‍ഷകര്‍ക്ക് വിവിധ ദിവസങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പുറമെ വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കാര്‍ഷിക രംഗത്തിനും വലിയ ഉണര്‍വ് നല്‍കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം മികച്ച കാര്‍ഷിക വിളകള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി പുഷ്പരാജ പുഷ്‌റാണി മത്സരങ്ങള്‍ സംഘടിപ്പിക്കും. ചിത്രരചന മത്സരങ്ങള്‍, കലാ പരിപാടികള്‍, കരോക്കെ ഗാനമേള തുടങ്ങിയവയും നടക്കും. ഫ്‌ലവര്‍ ഷോയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വ്വഹിച്ചിരുന്നു. ജനുവരി 2ന് സമാപിക്കുന്ന ഈ ദൃശ്യവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447162784, 8075336277 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Share
Copyright © All rights reserved. | Newsphere by AF themes.