November 28, 2026

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Share

 

പുല്‍പ്പള്ളി : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ചീയമ്പം 73 കുന്നത്ത് പറമ്പില്‍ അഗസ്റ്റിന്‍ (തങ്കച്ചന്‍ 60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് എരിയപ്പള്ളിയില്‍ വെച്ച് അഗസ്റ്റിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭാര്യ : സെലിന്‍. മക്കള്‍ : അമല്‍, നവ്യ.


Share
Copyright © All rights reserved. | Newsphere by AF themes.