October 4, 2026

സ്വര്‍ണവിലയില്‍ ഇടിവ് ; പവന് കുറഞ്ഞത് 800 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 800 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,675 രൂപയും പവന് 1,09,400 രൂപയുമായി വിലയെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

 

ഇന്നലെ സംസ്ഥാനത്ത് സ്വർണ വില കൂടുകയാണ് ഉണ്ടായത്. പവന് 760 രൂപ വർധിച്ച്‌ 1,10,200 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.

 

അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.