September 20, 2026

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം ; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

Share

 

ഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതല്‍ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി. ഇ-കെ.വൈ.സി ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി ചെയ്യുന്ന വ്യക്തികളുടെ കൈവശമുള്ള മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ, സ്വന്തമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ, വിതരണക്കാരുടെ ഷോറൂമില്‍ നേരിട്ടെത്തിയോ പ്രക്രിയ പൂർത്തിയാക്കാം.

 

ഇൻഡേൻ ഉപഭോക്താക്കള്‍ക്ക് ഇന്ത്യൻ ഓയില്‍ വണ്‍, ഭാരത്ഗ്യാസിന് ഹലോ ബി.പി.സി.എല്‍, എച്ച്‌.പിക്ക് എച്ച്‌.പി പേ എന്നിവയാണ് മൊബൈല്‍ ആപ്പുകള്‍.ഇ-കെ.വൈ.സി ചെയ്യാൻ ആഗ്രഹിക്കാത്തവർ എല്‍.പി.ജി വാങ്ങുന്ന കമ്പനികളുടെ വെബ് പോർട്ടല്‍, മൊബൈല്‍ ആപ്പ്, വാട്ട്‌സ്‌ആപ്പ് ചാറ്റ്ബോട്ട്, ടെലിഫോണ്‍ ചാനല്‍ എന്നിവ വഴി അറിയിക്കേണ്ടതാണ്. 2026 സെപ്‌തംബർ 19വരെ 27.43 കോടി ഗാർഹിക എല്‍.പി.ജി ഉപഭോക്താക്കള്‍ ഇ-കെ.വൈ.സി പൂർത്തിയാക്കി (89.9%). സഹായത്തിന് ടോള്‍ ഫ്രീ നമ്പ‌ർ – 1800 2333 555.


Share
Copyright © All rights reserved. | Newsphere by AF themes.