ഇഗ്നോ പ്രവേശനം : അവസാന തീയതി 30 വരെ നീട്ടി
ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്നോ) 2026 ജൂലൈ സെഷനിലെ പുതിയ പ്രവേശനങ്ങള്‍ക്കുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി.സർട്ടിഫിക്കറ്റ്, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകള്‍ ഒഴികെയുള്ള ഓണ്‍ലൈൻ പഠന കോഴ്‌സുകള്‍ക്കാണ് തീയതി നീട്ടി നല്‍കിയിരിക്കുന്നത്.
ഓപണ്‍ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിലൂടെ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികള്‍ക്ക് സർവകലാശാലയുടെ സമർഥ് അഡ്മിഷൻ പോർട്ടല്‍ വഴി (https://ignouadmission.samarth.edu.in/) അപേക്ഷിക്കാം.
കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യമായി പരിശോധിക്കണം.
അപേക്ഷിക്കേണ്ട വിധം
ഇഗ്നോയുടെ ഔദ്യോഗിക സമർഥ് അഡ്മിഷൻ പോർട്ടലായ ignouadmission.samarth.edu.in സന്ദർശിക്കുക.
ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കില്‍ ‘Fresh Admission’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പർ, ഇ മെയില്‍ വിവരങ്ങളും നല്‍കി രജിസ്റ്റർ ചെയ്യുക.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുമ്പ് ലഭിച്ച ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.
ലോഗിൻ ചെയ്ത ശേഷം താത്പര്യമുള്ള കോഴ്‌സ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂർണമായി പൂരിപ്പിക്കുക.ആവശ്യമായ രേഖകള്‍ നിർദേശിച്ചിട്ടുള്ള ഫോർമാറ്റില്‍ അപ്്ലോഡ് ചെയ്യുക.
നിശ്ചിത അപേക്ഷാ ഫീസും പ്രവേശന ഫീസും ഓണ്‍ലൈനായി അടയ്ക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം കണ്‍ഫർമേഷൻ പേജ് ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.
ഓര്‍മിക്കാന്‍
രജിസ്‌ട്രേഷൻ ഫീസ് പൂർണമായും റീഫണ്ട് ലഭിക്കാത്തതാണ്.
ഉദ്യോഗാർഥികള്‍ക്ക് സ്വന്തം ലോഗിൻ അക്കൗണ്ട് വഴി അപേക്ഷ റദ്ദാക്കാവുന്നതാണ്. എന്നാല്‍ ഒരിക്കല്‍ റദ്ദാക്കിയാല്‍ അത് തിരികെ മാറ്റാൻ കഴിയില്ല.
അഡ്മിഷൻ സ്ഥിരീകരിക്കുന്നതിന് മുമ്പാണ് അപേക്ഷ റദ്ദാക്കുന്നതെങ്കില്‍, സർവകലാശാല നിയമപ്രകാരം തുക തിരികെ ലഭിക്കും.
അഡ്മിഷൻ സ്ഥിരീകരിച്ച ശേഷം റദ്ദാക്കുകയാണെങ്കില്‍, മൊത്തം കോഴ്‌സ് ഫീസിന്റെ 15 ശതമാനം (പരമാവധി 2,000 രൂപ വരെ) കുറച്ച ശേഷമുള്ള തുക മാത്രമേ റീഫണ്ട് ചെയ്യൂ.
സോഫ്റ്റ് കോപ്പി പഠന സാമഗ്രികള്‍ തിരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍ക്ക് രജിസ്‌ട്രേഷൻ ഫീസ് മാത്രം കുറച്ച ശേഷം ബാക്കി തുക തിരികെ ലഭിക്കും.ഫീസ് ഇളവിന് അർഹതയുള്ളവർക്ക് ഡെവലപ്മെന്റ് ഫീസ് മാത്രമേ തിരികെ നല്‍കുകയുള്ളൂ.
പ്രവേശനം അവസാനിക്കുന്ന തീയതി മുതല്‍ 60 ദിവസങ്ങള്‍ക്ക് ശേഷം യാതൊരുവിധ റീഫണ്ടും അനുവദിക്കുന്നതല്ല.
കോഴ്‌സുകള്‍, സിലബസ്, ആവശ്യമായ രേഖകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടല്‍ സന്ദർശിക്കുക.
