പനി ബാധിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു
മീനങ്ങാടി : പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി മരിച്ചു. മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്ണൻ്റെയും വിജിതയുടെയും മകൾ അജിഷ്ണ (9) ആണ് മരിച്ചത്. ചണ്ണാളി ഗവൺമെന്റ്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അനുഷികയാണ് സഹോദരി.
