August 21, 2026

ഗൂഡല്ലൂരിൽ വീണ്ടും കടുവയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

Share

 

നീലഗിരി : ഗൂഡല്ലൂർ ഓവേലിയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രവി എന്ന ആളാണ് കടുവയുടെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്.

 

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം. ഇയാളെ കടുവ പാതി ഭക്ഷിച്ചു. കൈ ഭിന്നപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ലെറസ്റ്റേൺ എസ്റ്റേറ്റ് നമ്പർ 4 ഭാഗത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഇതേ ഭാഗത്ത് കഴിഞ്ഞ ആഴ്ചയിലും ഒരാൾ കൊല്ലപ്പെട്ടിരുന്നു.

 

പ്രദേശത്ത് വൻ പ്രതിഷേധം ഉടലെടുത്തു, സംഭവസ്ഥലത്തു നിന്നും മൃതദേഹം മാറ്റാൻ ബന്ധുക്കൾ തയ്യാറായില്ല.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.