August 16, 2026

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവ്

Share

 

സുൽത്താൻബത്തേരി പൂമല എം.എസ്.ഡബ്ല്യൂ. സെൻററിൽ ഓപ്പൺ സംവരണ സീറ്റൊഴിവ്. എസ്.ടി., എസ്.സി., ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഫോൺ: 9496344886.

 

 

കല്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിലേയ്ക്ക് ഓഗസ്റ്റ് 17-മുതൽ 19-വരെ സ്പോട്ട് അഡ്‌മിഷൻ നടക്കും. ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ്പ്രൊഡക്ഷൻ ജനറൽ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആൻഡ് കൺഫക്ഷണർ, പ്ലംബർ എന്നീ ട്രേഡുകളിലാണ് സീറ്റൊഴിവ്. താത്പര്യമുളളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐ.യിൽ നേരിട്ട് എത്തണം. ഫോൺ: 04936 205519, 9961702406, 9995914652.

 

 

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആറുമാസം ദൈർഘ്യമുള്ള റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് കോഴ്സ‌ിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസാണ് യോഗ്യത. ഫോൺ: 9847699720, 8281362097.

 

 


Share
Copyright © All rights reserved. | Newsphere by AF themes.