കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി : മെഡല്‍പട്ടികയില്‍ ഇന്ത്യ നാലാമത്
ലണ്ടൻ : ഗ്ലാസ്ഗോയില്‍ നടന്ന 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ഗെയിംസില്‍ 39 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ട്(110) കാനഡ(62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
സംഗീതസാന്ദ്രവും വർണശബളവുമായിരുന്നു ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങ്. ഓസ്ട്രേലിയൻ ഗായിക ഡെല്‍റ്റ ഗുഡ്രെം, സ്കോട്ടിഷ് ഗായകൻ കാമി ബാണ്‍സ്, സാൻഡി ടോം തുടങ്ങിയവർ ചടങ്ങിൻ്റെ ഭാഗമായി. ഇന്ത്യയില്‍നിന്ന് ശങ്കർ മഹാദേവൻ, മാനുഷി ചില്ലാർ തുടങ്ങിയവരും സമാപനച്ചടങ്ങിന്റെ വേദിയിലെത്തി.സ്വർണ മെഡല്‍ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത്. ഇനി 2030-ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാംവാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയിലെ സമാപചനച്ചടങ്ങില്‍ അടുത്ത ഗെയിംസിനായുള്ള ബാറ്റണ്‍ ഇന്ത്യയ്ക്ക് കൈമാറി.
