August 2, 2026

വയനാട്ടിലെ വിവിധ കോളേജുകളിൽ സീറ്റൊഴിവുകൾ 

Share

 

പി.ജി. സീറ്റ് ഒഴിവ്

 

കല്പറ്റ എൻ.എം.എസ്. എം. ഗവ. കോളേജിലെ എം.എ. മാസ് കമ്യൂണിക്കഷൻ ആൻഡ് ജേണലിസം കോഴ്സിന് എസ്.ടി. വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് മൂന്നിനുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206.

 

ബി.എഡ്. കൊമേഴ്‌സ് സ്പോട്ട് അഡ്‌മിഷൻ

 

മാനന്തവാടി കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ടീച്ചർ എജുക്കേഷൻ സെന്ററിൽ ബി.എഡ്. കൊമേഴ്സ് ഓപ്ഷനിൽ നാല് സീറ്റുകൾ ഒഴിവുണ്ട്. എം.കോം. ഡിഗ്രിക്ക് അൻപത് ശതമാനത്തിൽ കുറയാത്ത മാർക്കുള്ളതോ തത്തുല്യമായ ഒ.ജി.പി.എ. /സി.ജി.പി.എ.യോ ഉള്ള യോഗ്യരായ വിദ്യാർഥികൾ സ്പോട്ട് അഡ്മ‌ിഷനായി ഓഗസ്റ്റ് മൂന്നിന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് അസി. കോഡിനേറ്റർ മുൻപാകെ ഹാജരാവണം.

 

ഐ.ടി.ഐ. സ്പോട്ട് അഡ്‌മിഷൻ

 

കല്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് മൂന്നുമുതൽ ഏഴുവരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകാം. ഫോൺ: 04936 205519, 9961702406, 9995914652.

 

സീറ്റൊഴിവ്

 

കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി പൂമല എം എസ് ഡബ്ല്യൂ സെന്‍ററില്‍ ജനറല്‍ (3), എസ് സി/ എസ് ടി/ ഇ ടി ബി/ മുസ്ലിം വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും അസവരമുണ്ട്. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകുല്യമുണ്ട്. ഫോണ്‍- 9496344886

 

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ

 

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് മൂന്ന് മുതൽ ഏഴ് വരെ സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ട്രാൻസ്‍ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകാം. ഫോൺ: 04936 205519, 9961702406, 9995914652.

 

ഫാഷൻ ഡിസൈനിങ് സ്പോട്ട് അഡ്മിഷൻ

 

കണ്ണൂർ തളിപ്പറമ്പ് കിൻഫ്ര ടെക്സ്റ്റയിൽ സെന്ററിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി കോഴ്സുകളിലേക്ക് ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8301030362, 9995004269.

 

മോഡൽ കോളേജിൽ ബിരുദ പ്രവേശനം

 

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി മോഡൽ കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്കും സർക്കാർ നിബന്ധനപ്രകാരം ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങി പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കണം. ഫോൺ: 04936 246446, 8547005077.

 

 

ഡിഗ്രി, പി.ജി. പ്രവേശനം

 

സുൽത്താൻബത്തേരി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പഠനകേന്ദ്രമായ ബത്തേരി സെയ്ന്റ് മേരീസ് കോളേജ് തിരഞ്ഞെടുത്ത് ഡിഗ്രി, പി.ജി. കോഴ്സു‌കൾക്ക് ഓഗസ്റ്റ് പത്തുവരെ ഓൺലൈനായി അപേക്ഷിക്കാം. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസടച്ച് രജിസ്റ്റർചെയ്യാം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ 12 ഡിഗ്രി, 10 പി.ജി. കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോൺ: 8301057428.

 

അഡ്‌മിഷൻ തുടങ്ങി

 

സുൽത്താൻബത്തേരി:

കെൽട്രോൺ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ്, കംപ്യൂട്ടറസ്ഡ് ഫിനാൻഷ്യൽ അക്കൗ ണ്ടിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ്, വേർഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷ ണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ കോഴ്സു‌കളിലേക് അഡ്മിഷൻ ആരംഭിച്ചു. ചുങ്കം ഐശ്വര്യമാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം.

 

ഫോൺ : 7902281422, 8606446162.

 

സീറ്റൊഴിവ്

 

സുൽത്താൻബത്തേരി : പൂമല എം.എസ്.ഡബ്ല്യു സെൻററിൽ ജനറൽ, എസ്. സി./ എസ്.ടി./ ഇ.ടി.ബി./മുസ്ല‌ിം വിഭാഗത്തിൽ ഏതാനും സീറ്റൊഴിവ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും അവസരം. സംവരണ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ: 9496344886.

 

 


Share
Copyright © All rights reserved. | Newsphere by AF themes.