June 25, 2026

കാക്കവയലിൽ വീടിനും കാറിനും തീപിടിച്ച് ഒരാൾക്ക് പരിക്ക്

Share

 

മീനങ്ങാടി : വീടിനും കാറിനും തീപിടിച്ച് വീട്ടുടമയ്ക്ക് പരിക്കേറ്റു. കാക്കവയൽ കല്ലുപാടി കീരംവേലിൽ ബാലന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് സമീപത്തെ കാർഷെഡ്ഡിൽ നിന്ന് തീ പടരുകയായിരുന്നു. കാറും സ്കൂട്ടറും പൂർണമായും കത്തി നശിച്ചു. ബാലന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. കൽപ്പറ്റയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.