ഫിഫ ലോകകപ്പ് ; നെയ്മര്‍ കളത്തിലെത്തി, ഇരട്ടഗോളുമായി വിനീഷ്യസ് : ഗ്രൂപ്പ് ജേതാക്കളായി ബ്രസീല്‍ നോക്കൗട്ടില്‍
ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയർത്തി രണ്ടാം ഗോള്‍ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ വീണ്ടും പന്ത് വലയില്‍ എത്തിച്ചെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.
മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നമതായാണ് ഫിനീഷ് ചെയ്തത്. ഏഴ് പോയിന്റാണ് കാനറികള്‍ നേടിയത്. സൂപ്പർ താരം നെയ്‌മാർ 76-ാം മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പില്‍ ആദ്യമായാണ് നെയ്‌മാർ കളത്തിലെത്തുന്നത്. ബ്രസീലിനായി 980 ദിവസങ്ങള്‍ക്കു ശേഷമാണ് നെയ്മർ കളിക്കാനിറങ്ങിയത്. പരിക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു.
