June 23, 2026

ചാഞ്ചാട്ടം തുടർന്ന് സ്വർണവില : ഇന്ന് 1520 രൂപയുടെ ഇടിവ്

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 1520 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,000 രൂപയായി കുറഞ്ഞു.

 

1,07,000 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉള്‍പ്പെടെ നല്‍കുമ്പോള്‍ വില ഇതിലും കൂടും. ഏതാണ്ട് 1,23,435 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക. 13,375 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.

 

കഴിഞ്ഞ ദിവസം സ്വർണവിലയില്‍ വർധനവുണ്ടാവുകയാണ് ചെയ്തത്. 108520 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഒരു പവന് രണ്ടുതവണയായി 1080 രൂപയാണ് ഇന്നലെ വർധിച്ചത്.

 

വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറി വരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.


Share
Copyright © All rights reserved. | Newsphere by AF themes.