June 10, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മുട്ടിൽ : വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പ റേറ്റ് മാനേജരുടെ കിഴീൽ പ്രവർത്തിക്കുന്ന പിണങ്ങോട് ഡബ്ല്യു.ഒ.എ ച്ച്.എസ്.എസ്., മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലേക്ക് എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഹിന്ദി (സീനിയർ), അറബിക് (ജൂനിയർ), സുവോളജി (ജൂനിയർ), മാത്സ് (ജൂനിയർ), മലയാളം (സീനിയർ) തസ്തി കകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 11-ന് 10.30-ന് മുട്ടിൽ ഡബ്ല്യു.എം.ഒ.യിൽ. ഫോൺ: 9895204364.

 

കണിയാമ്പറ്റ : ചീക്കല്ലൂർ ജി.എൽ.പി.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ. നിയമനം. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന് സ്കൂ‌ൾ ഓഫീസിൽ.

 

കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ എച്ച്.എസ്.എസ്.ടി. സയൻസ് (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ 11-ന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി : ദ്വാരക ഗവ.പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് ബ്രാഞ്ചുകളിലേക്ക് ലക്ചറർ നിയമനം. കൂടിക്കാഴ്ച കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിലേക്ക് ജൂൺ 11-ന് രാവിലെ 10-നും സിവിൽ എൻജിനിയറിങ് വിഭാഗത്തിലേക്ക് ജൂൺ 12-ന് രാവിലെ 10-നും കോളേജ് ഓഫീസിൽ. ഫോൺ: 04935-293024.

 

 

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.