പുല്പള്ളിയിൽ കൂട്ടില്‍ കെട്ടിയ ആടിനെ പുലി കൊന്നു
പുല്‍പ്പള്ളി : വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ ആടിനെ പുലി ആക്രമിച്ച് കൊന്നു. മൂന്നു പാലം പുളിമൂട്ടില്‍ ബെന്നിയുടെ ആടുകളെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന ആടുകളെ പുലിയാണ് ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാടിച്ചിറയില്‍ കൂട്ടില്‍ കെട്ടിയ വളര്‍ത്തുനായയെ പുലി ആക്രമിച്ച് കൊന്നിരുന്നു.
