June 8, 2026

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല : രാജ്യത്ത് ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

Share

 

വിപണിയിലുള്ള ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ച്‌ ഉപഭോക്തൃ കാര്യ വകുപ്പ് . വിവിധ ബ്രാന്‍ഡുകളുടെ വിലകള്‍ കൂടുതല്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാനും അളവും വിലയും മനസിലായി വാങ്ങാനും സഹായകമായ തീരുമാനമാണിത്.

 

പ്രധാന ഭക്ഷ്യ എണ്ണകള്‍ക്ക് 200 മില്ലി/ഗ്രാം, 500 മില്ലി/ഗ്രാം, 1 ലിറ്റര്‍/കിലോ, 2 ലിറ്റര്‍/കിലോ, 3 ലിറ്റര്‍/കിലോ,

4 ലിറ്റര്‍/കിലോ, 5 ലിറ്റര്‍/കിലോ, 15 ലിറ്റര്‍/കിലോ, 20 ലിറ്റര്‍/കിലോ എന്നിങ്ങനെ ഒമ്പത് സ്റ്റാന്‍ഡേര്‍ഡ് പായ്‌ക്ക് വലുപ്പങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

 

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ പായ്‌ക്കറ്റിനു പകരം 900 മില്ലിയുടെ പായ്‌ക്കറ്റ് ഇറക്കി ഉപഭോക്താക്കളെ പറ്റിക്കാന്‍ ഇനി കഴിയില്ല. വില കുറവു കണ്ട് ആ ബ്രാന്‍ഡു തന്നെ വാങ്ങുന്ന ഉപഭോക്താക്കള്‍ അത് 900 മില്ലിയേ ഉള്ളൂ എന്നത് അറിയാതെ പോകുമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. എല്ലാ ബ്രാന്‍ഡുകളും നിര്‍ദ്ദേശിച്ച അളവില്‍ മാത്രമേ പാക്കറ്റുകള്‍ പുറത്തിറക്കാവൂ. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ഇതിനായി ഉപഭോക്തൃകാര്യ വകുപ്പ് ഭേദഗതി ചെയ്തു.

അതേസമയം പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയുള്ള ചെറിയ പായ്‌ക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍, 200 മില്ലി അല്ലെങ്കില്‍ 200 ഗ്രാമില്‍ താഴെയുള്ള പായ്‌ക്കറ്റുകള്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.