June 3, 2026

സൗജന്യ പി.എസ്.സി പരിശീലനം : ജൂണ്‍ 24 വരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. ആറ് മാസത്തേക്കാണ് പരിശീലനം. ജൂലൈ ഒന്നിന് പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. എസ്.എസ്.എല്‍.സിയാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. 18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒബിസി, എസ് സി, എസ് ടി എന്നിവരെയും പരിഗണിക്കും . അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ, ബിപിഎല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കല്‍പറ്റ എന്ന വിലാസത്തിലോ നേരിട്ടോ നല്‍കണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 24 ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം.ഫോണ്‍- 04936 202228


Share
Copyright © All rights reserved. | Newsphere by AF themes.