ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികൾക്ക് പ്രോല്‍സാഹന ധനസഹായം : അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2025-26 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോല്‍സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് സി ഗ്രേഡോ അതിന് മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ രണ്ട് സി ഗ്രേഡോ അതിന് മുകളിലോ ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ് ഉളളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂണ്‍ 30നകം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. മറ്റ് ജില്ലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതാത് ജില്ലകളിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍-04935 240210 ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മാനന്തവാടി, 9496070376 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മാനന്തവാടി, 9496070377 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തവിഞ്ഞാല്‍, 9496070378 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കാട്ടിക്കുളം, 9496070379 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുഞ്ഞോം, 9496070375 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം.
