September 8, 2026

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവ്

Share

 

തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി. കോളേജില്‍ (റൂസ) ബി.എസ് സി ജിയോഗ്രഫി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി എസ് സി സൈക്കോളജി കോഴ്സുകളില്‍ എസ്.സി, എസ് ടി ഉൾപ്പെടെ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുകളും പകർപ്പും സഹിതം സെപ്റ്റംബര്‍ 9 ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ ഹാജരാകണം. ഫോണ്‍- 9746771075, 9496355663

 

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് സി, എസ് ടി കാറ്റഗറിയിൽ നാല് സീറ്റുകളില്‍ ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗങ്ങളെയും ജനറൽ വിഭാഗത്തിൽപെട്ടവരെയും പരിഗണിക്കും. താത്പര്യമുള്ള കാലികറ്റ് യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206

 

സുൽത്താൻബത്തേരി ► അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേ ജിൽ 2026-27 അധ്യയന വർഷത്തിൽ ഒന്നാംവർഷ ഡിഗ്രി, പി.ജി. കോഴ്സുകളിൽ എസ്.സി., ഒ.ഇ.സി., ഈഴവ, മുസ്ലിം, ഇ.ഡബ്ല്യു.എസ്., സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ സീറ്റൊഴിവ്. അപേക്ഷകൾ 11-നുമുൻപായി പ്രിൻസിപ്പലിന് നൽകണം. ഫോൺ: 9961667769.

 

സുൽത്താൻബത്തേരി > കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്‌മിഷൻ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി., എസ്. ടി. വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. സെപ്റ്റംബർ പത്തിനകം പ്രവേശനം നേടണം. ഫോൺ: 9496344886.

 

വയനാട് എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 11-ന് എൻജിനിയറിങ് കോളേജിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിദ്യാർഥികൾ അന്നേദിവസം രാവിലെ 11-നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾ https://www.gecwyd. ac.in/ ൽ ലഭിക്കും. ഫോൺ: 04935 257321.


Share
Copyright © All rights reserved. | Newsphere by AF themes.