May 30, 2026

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി എഎപി ; ശക്തി കേന്ദ്രങ്ങളില്‍ അടക്കം ബിജെപി പച്ചതൊട്ടില്ല ; തിരിച്ചുവരവില്‍ കോണ്‍ഗ്രസ്‌

Share

 

ചണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ വിജയം കൈവരിച്ച്‌ ആം ആദ്മി പാർട്ടി. പാർട്ടിയുടെ കരുത്ത് കുറഞ്ഞുവെന്ന് വാദിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ ബി.ജെ.പി പൂർണ്ണമായും തകർന്നെന്ന് അദ്ദേഹം പരിഹസിച്ചു.

 

 

സംസ്ഥാനത്തെ മൊത്തം 1977 വാർഡുകളില്‍ 958 ഇടത്തും വിജയിക്കാൻ എ.എ.പിക്ക് സാധിച്ചു. 397 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാമതെത്തിയപ്പോള്‍, ശിരോമണി അകാലിദള്‍ 192 സീറ്റുകളിലും ബി.ജെ.പി 172 സീറ്റുകളിലും ഒതുങ്ങി. പഞ്ചാബിലെ എട്ട് മുനിസിപ്പല്‍ കോർപ്പറേഷനുകളില്‍ നാലെണ്ണത്തിലും എ.എ.പി വ്യക്തമായ ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും പാർട്ടിക്കായി.

 

ബി.ജെ.പിക്ക് ആയിരം വാർഡുകളില്‍ പോലും വിജയിക്കാനായില്ലെന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിലെ വോട്ടർമാർ തങ്ങളുടെ വികസന അജണ്ടയ്ക്ക് പൂർണ്ണ പിന്തുണ നല്‍കിയതിന്റെ തെളിവാണ് ഈ വിജയമെന്നാണ് എ.എ.പി ക്യാമ്പിന്റെ അവകാശവാദം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.