May 8, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 240 രൂപ

Share

 

കേരളത്തില്‍ ആശ്വാസമായി സ്വർണവില കുറയുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,995 രൂപയും. പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായി. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണനിരക്ക് എത്തിയതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും വിലയിടിവുണ്ടായത്.

 

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഔണ്‍സിന് 4,719.85 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

 

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വര്‍ണവിപണിക്ക് കരുത്തായി. ഇറാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം സ്വര്‍ണവിലയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. എണ്ണവിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായത്.


Share
Copyright © All rights reserved. | Newsphere by AF themes.