May 6, 2026

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

Share

 

സംസ്ഥാനത്ത് ആഭരണപ്രേമികള്‍ക്ക് കുറച്ച്‌ ആശ്വാസമായി സ്വർണവില കുറയുന്നു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയായി. ഈ മാസത്തെ കുറഞ്ഞനിരക്കിലേക്ക് ആണ് സ്വർണവില എത്തിയിരിക്കുന്നത്.

 

അഞ്ചാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണവില മുന്നേറി. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,533.40 ഡോളറായി. തിങ്കളാഴ്ച രണ്ട് ശതമാനത്തിന്റെ നഷ്ടം രാജ്യാന്തര വിപണിയില്‍ ഉണ്ടായിരുന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നു. 0.2 ശതമാനം നേട്ടമാണ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കില്‍ ഉണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് ഇടിവിലെത്തി. ഇറാന്‍ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം. യുദ്ധം തീരാതെ തുടരുന്നത് എണ്ണകേന്ദ്രീകൃത ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്.

 

ഡോളറിനെതിരെ രൂപയുടെ മൂല്യം 95.39 ഡോളറിലേക്ക് ഇടിഞ്ഞു. 0.3 ശതമാനം ഇടിവാണ് രൂപക്കുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 95.33ലേക്ക് എത്തിയത്. ഇറക്കുമതി ചെയ്യുന്ന എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഫിലിപ്പീന്‍ പെസോ, ഇന്തോനേഷ്യന്‍ റുപ്പിയ തുടങ്ങിയവയെല്ലാം ഇടിവിലാണ്. യുദ്ധം തുടരുന്നതും എണ്ണവില വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ 20 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിറ്റഴിച്ചിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.