വയനാട്ടിൽ മൂന്നും തൂക്കി യുഡിഫ് : മാനന്തവാടി തിരിച്ചു പിടിച്ച് ഉഷ
ബത്തേരി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലവും തൂക്കി യുഡിഎഫ്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ യുഡിഎഫിലെ ഉഷാ വിജയൻ ഒ.ആർ കേളുവിനെ പരാചയപ്പെടുത്തി സീറ്റ് തിരിച്ചു പിടിച്ചു. 10543 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉഷ നേടിയത്.
സുൽത്താൻ ബത്തേരിയിൽ 16597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ നാലാം തവണയും കസേര നിലനിർത്തി.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്.
