April 24, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം ; വിവാഹ സത്കാരത്തിനെത്തിയ യുവതിക്ക് പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ എടുക്കുന്നതിനിടെ ദാരുണാന്ത്യം 

Share

 

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം. കായംകുളത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പാമ്ബ് കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് ദാരുണമായ സംഭവം നടന്നത്.

 

ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനായി ആളൊഴിഞ്ഞ പറമ്ബില്‍ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് സെലീനയ്ക്ക് പാമ്ബ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തില്‍ പാമ്ബ് കടിയേറ്റുള്ള മരണങ്ങള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പാമ്ബ് കടിയേറ്റ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് കൂടുമ്ബോള്‍ പാമ്ബുകള്‍ വീടിനുള്ളിലേക്കും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കും മാറാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സെലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.