എസ്.എസ്.എല്‍.സി. ബുക്കിലെ പേര് ഇനി മാറ്റാം ; ഗസറ്റ് വിജ്ഞാപനം മാത്രം മതി
എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എല്‍.സി.യില്‍ മാറ്റംവരുത്തി നല്‍കുക.എസ്.എസ്.എല്‍.സി.സർട്ടിഫിക്കറ്റില്‍ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തല്‍വരുത്താം. പേരുമാറ്റിയ എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ.) സർക്കാർ ഭേദഗതിചെയ്തത്.പേര് മാറ്റി ഗസറ്റില്‍ വിജ്ഞാപനംചെയ്താലും എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റിനല്‍കാത്തത് ആള്‍ക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
