സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുക്കോട്ടൈ ഉള്‍പ്പെടെ എട്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
