October 24, 2024

ഒരു കോടി വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

Share

 

കല്‍പ്പറ്റ : ഒരു കോടി രൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട് എറാശേരി രാജീവിനെയാണ് (33) മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പണം തട്ടുന്നതിന് പദ്ധതി തയാറാക്കുന്നതിനിടെ പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിയുടെ പരാതിയിലാണ് രാജീവനെതിരേ കേസ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പല തവണകളായാണ് 9,90250 രൂപ തട്ടിയെടുത്തത്.

 

മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ രാജീവനെതിരേ കള്ളനോട്ട് കേസുണ്ട്. ഈ കേസുകളില്‍ ജാമ്യമിറങ്ങിയതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.