September 20, 2024

സ്‌കൂട്ടറിൽ കടത്തിയ 26 പാക്കറ്റ് കർണാടക മദ്യവുമായി യുവാവ് പിടിയിൽ

1 min read
Share

 

ബത്തേരി : കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പിടിയിൽ.

കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു (29) ആണ് പോലീസിന്റെ പിടിയിലായത്.

 

മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ ഗുണ്ടൽപെട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്.

 

മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ മുരളീധരൻ, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.