പാൽചുരത്തിൽ രാത്രികാല ഗതാഗതം നിരോധിച്ചു
മാനന്തവാടി : കൊട്ടിയൂർ വില്ലേജിലെ അമ്പായത്തോട് – പാൽചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻ്റെ ഭാഗമായി നാളെ (18) മുതൽ ഒരാഴ്ചത്തേക്ക് പാൽചുരത്തിലൂടെ ഭാര വാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂർ
ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചതായും ഉത്തരവിൽ പറയുന്നു.