September 22, 2024

കല്‍പ്പറ്റ നഗരസഭയ്ക്ക് പുതിയ സാരഥികള്‍ : ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ. ടി.ജെ ഐസക്കിനെയും വൈസ് ചെയര്‍പേഴ്‌സനായി ലീഗിലെ സരോജിനി ഓടമ്പത്തിലിനെയും തെരഞ്ഞെടുത്തു

1 min read
Share

 

കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയ്ക്ക് പുതിയ സാരഥികള്‍. മുനിസിപ്പല്‍ ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ.ടി.ജെ. ഐസക്കിനെയും വൈസ് ചെയര്‍പേഴ്‌സനായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തിലിനെയും തെരഞ്ഞെടുത്തു.

 

ഇന്ന് രാവിലെ 11 നായിരുന്നു ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും.

യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്‌ലിംലീഗിലെ മുജീബ് കെയെംതൊടി ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ. അജിത വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഡിസംബര്‍ 18 ന് രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നുവന്ന ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

 

സി.പി.എമ്മിലെ സി.കെ.ശിവരാമനെയാണ് ഐസക് പരാജയപ്പെടുത്തിയത്. ഐസക്കിനു 15 ഉം ശിവരാമന് 13 ഉം വോട്ട് ലഭിച്ചു. ആകെ 28 അംഗങ്ങളാണ് കൗണ്‍സിലില്‍. യു.ഡി.എഫിന് 15 ഉം എല്‍.ഡി.എഫിനു 13 ഉം അംഗങ്ങളാണുള്ളത്. ഐസക്കിന്റെ പേര് മുജീബ് കെയെംതൊടി നിര്‍ദേശിച്ചു. പി.വിനോദ്കുമാര്‍ പിന്താങ്ങി. ആര്‍.ജെ.ഡിയിലെ ഡി.രാജനാണ് ശിവരാമന്റെ പേര് നിര്‍ദേശിച്ചത്.

സി.പി.ഐയിലെ ടി.മണി പിന്താങ്ങി.

 

 

വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയിലെ കെ.കെ.വത്സലയെയാണ് 13ന് എതിരെ 15 വോട്ടിന് സരോജിനി തോല്‍പ്പിച്ചത്. പട്ടികവര്‍ഗക്കാരിയാണ് സരോജിനി. കോണ്‍ഗ്രസിലെ കെ.അജിത സരോജിനിയുടെ പേര് നിര്‍ദേശിച്ചു. ശ്രീജ ടീച്ചര്‍ പിന്താങ്ങി. വത്സലയുടെ പേര് സി.പി.എമ്മിലെ സി.കെ.ശിവരാമന്‍ നിര്‍ദേശിച്ചു. സി.പി.ഐയിലെ ഹംസ പിന്താങ്ങി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.