September 20, 2024

സംസ്ഥാനത്ത് രണ്ടാംദിനവും മാറ്റമില്ലാതെ തുടർന്ന് സ്വർണവില 

1 min read
Share

 

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. ഇന്നലെ യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം സ്വർണ്ണത്തിന്റെ വില വർദ്ധനവിനെ തൽക്കാലം പിടിച്ചു നിർത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.