September 20, 2024

റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്കിറങ്ങി സ്വർണവില ; ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

1 min read
Share

 

കേരളത്തിൽ ഇന്ന് സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി കുറഞ്ഞു. ഇന്നലെ 160 രൂപ കുറഞ്ഞു. ഇന്ന് പവന് 400 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45360 രൂപയാണ്.

 

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4700 രൂപയുമാണ്.

 

വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.