September 20, 2024

വയനാട് ജില്ല സീനിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പ് : ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം 

1 min read
Share

 

പനമരം : വയനാട് ജില്ല സീനിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം കരിമ്പുമ്മൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പാർക്ക് പനമരത്തെയാണ് പരാജയപ്പെടുത്തിയത്. സ്കൂൾ കായിക അധ്യാപകനായ നവാസ് മാസ്റ്റർ, നീതു K എന്നിവരുടെ കീഴിലാണ് പനമരം ടീം പരിശീലനം നടത്തുന്നത്. വിജയികൾക്ക് തരുവണ എച്ച് എസ് കായിക അധ്യാപികയായ മേഴ്സി P V ട്രോഫികൾ വിതരണം ചെയ്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.