April 16, 2026

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെ പരാതി : യുവാവ് പിടിയില്‍

Share

 

പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പനമരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് (24) ആണ് അറസ്റ്റിലായത്.

 

കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തിരികെ നാട്ടിലേക്ക് വരുന്ന മാര്‍ഗം ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും പനമരം എസ്.ഐ ഇ.കെ അബൂബക്കര്‍, സി.പി.ഒ മാരായ വിനോദ്, ആല്‍ബിന്‍, ഡ്രൈവര്‍ സിപിഒ ജയേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ബംഗളൂരിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.