മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി കൽപ്പറ്റ അഗ്നിരക്ഷാസേന
കൽപ്പറ്റ: കൽപ്പറ്റ ബൈപാസിൽ പ്രവർത്തിക്കുന്ന മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാല് കുടുങ്ങിയ നിഹാൽ (22) നെ കൽപ്പറ്റ അഗ്നി രക്ഷാസേന ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ക്രഷറിന്റെ മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗീസ്, അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) വി. ഹമീദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ ശിവദാസൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനി ജോർജ്, കെ.സി സന്തിൽ, ധനീഷ് കുമാർ, ബേസിൽ സി. ജോസ്, അരവിന്ദ് കൃഷ്ണ, കെ.ആർ ദീപു, ഹോംഗാർഡുമാരായ രാരിച്ചൻ, കെ.ഗോവിന്ദൻകുട്ടി, പി.കെ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.