പനമരം : നെല്ലിയമ്പത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. നെല്ലിയമ്പം കുമ്പോടന് സുബൈദ (39) ക്കാണ് പരിക്കേറ്റത്. സുബൈദയെ പനമരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് നടന്ന് പോകുംവഴി കൃഷിയിടത്തിലൂടെ ഓടിവന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.