September 21, 2024

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൽപ്പറ്റയിൽ യുവാക്കള്‍ പിടിയിൽ

1 min read
Share

 

കല്‍പ്പറ്റ : കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയില്‍ 49.10 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയിൽ.

 

മലപ്പുറം വെള്ളിമുക്ക് മൂന്നിയൂര്‍ സ്വദേശികളായ കൈതകത്ത് പള്ളിയാലില്‍ വീട്ടില്‍ റാഷിദ് (31), മനമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.